
വിസാർഡ് ഫുട്ബോൾ അക്കാദമി കണ്ണമ്പ്രയിൽ ഒരു വർഷത്തിലധികമായി പരിശീലനം ചെയ്തുവരുകയും തുടർന്ന് പാലക്കാട് വച്ച് നടന്ന പാലക്കാട് ജില്ല ടീം സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുകയും സെലക്ഷൻ ലഭിക്കുകയും ചെയ്തതിനെ തുടർന്ന് ജില്ലാ ടീമിനായി കളിക്കുകയും ജില്ലാ ടീമിൽ നിന്നും കേരള ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും മണ്ണാർക്കാട് വെച്ച് നടന്ന മത്സരത്തിൽ കേരളത്തിന് വേണ്ടി കളിക്കുകയും അവിടെനിന്നും ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു 2023 ഡിസംബർ 29 മുതൽ 2024 ജനുവരി 2 വരെ നേപ്പാളിൽ വച്ച് നടക്കുന്ന മിനി ഇന്റർനാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിസാർഡ് ഫുട്ബോൾ അക്കാദമി കണ്ണമ്പ്രയിൽ നിന്നും അഭിനവ്, അഖിൽ ജിത്ത്, ആദിത്യൻ എന്നിവർ ഇന്ത്യൻ ടീമിനായി ജേഴ്സി അണിയും കുട്ടികളെ ഇന്ത്യൻ ടീമിലേക്ക് യാത്ര അയക്കുന്നതിന്റെ ഭാഗമായി 24-12-2023 ഞായറാഴ്ച കണ്ണമ്പ്ര ഗ്രൗണ്ടിൽ വെച്ച് തരൂർ M L A സുമോദിന്റെ നേതൃത്വത്തിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ പാലക്കാട് ജില്ല 9 A side ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശിവശണ്മുഖൻ വാർഡ് മെമ്പർമാർ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിലും കുട്ടികളെ ഇന്ത്യൻ ടീമിലേക്ക് യാത്ര അയക്കുന്നു ഈ ചുരുങ്ങിയ കാലയളവിൽ വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നും ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ അക്കാദമുകളിലേക്കും ജില്ലാ ടീമുകളിലേക്കും തുടർന്ന് ഇന്ത്യൻ ടീമിലേക്കും കുട്ടികളെ എത്തിക്കുവാൻ സാധിച്ചതിൽ വിസാർഡ് ഫുട്ബോൾ അക്കാദമിയുടെ ഫൗണ്ടർ എന്ന നിലയിൽ അഭിമാനിക്കുന്നു എന്നും ഇനിയും ഒരുപാട് കുട്ടികളെ ഫുട്ബോളിൽ കൈപിടിച്ചുയർത്തുവാൻ വിസാർഡ് ഫുട്ബോൾ അക്കാദമി മികുവുറ്റ പരിശീലനം തുടർന്നുകൊണ്ടിരിക്കുമെന്ന് അക്കാദമി ഫൗണ്ടർ നിഷാദ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

