വടക്കഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

Share this News

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് KPCC നടത്തിയ പ്രതിഷേധമാർച്ചിൽ കോൺഗ്രസ്സ് നേതാക്കളെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചും, ജലപീരങ്കി ഉപയോഗിച്ചും, ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി ഡോക്ടർ അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇല്ല്യസ് പടിഞ്ഞാറെകളം അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. എം. ദിലീപ് , പഞ്ചായത്ത് മെമ്പർ സതീഷ് കുമാർ.ജി, പി.കെ നന്ദകുമാർ, കെ.സി അബ്ദുറഹ്മാൻ , രാധാകൃഷ്ണൻ , വി എച്ച് ബഷീർ , വി എ മൊയ്തു, സി.പ്രകാശൻ, ജയപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!