വണ്ടാഴി ഗ്രാമപഞ്ചായത്ത് വണ്ടാഴി വില്ലേജ് രണ്ടിലെ 8500 ഓളം സർവ്വേ നമ്പറുകളിലെ വിളകളുടെ വിവര ശേഖരണം ആരംഭിച്ചു

Share this News

വണ്ടാഴി ഗ്രാമപഞ്ചായത്ത് വണ്ടാഴി വില്ലേജ് രണ്ടിലെ 8500 ഓളം സർവ്വേ നമ്പറുകളിലെ വിളകളുടെ വിവര ശേഖരണം ആരംഭിച്ചു. മൂന്ന് വില്ലേജുകൾ ഉള്ള വണ്ടാഴിയിൽ നിലവിൽ പത്തോളം സർവ്വേയർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. പതിനാല് സർവ്വേയർമാരാണ് സർവ്വേക്ക് ആവശ്യമുള്ളത്. ഒരു സർവ്വേയർക്ക് ആയിരം മുതൽ ആയിരത്തി അഞ്ഞൂറുവരെ സർവ്വേ നമ്പറുകളിലാണ് സർവ്വേ നടത്തേണ്ടത്. ഒരു സർവ്വേ നമ്പറിൽ നിലവിൽ എന്തൊക്കെ വിളകളാണ്, അവയുടെ നിലവിലെ സ്ഥിതി, എണ്ണം, ഏരിയ, ജലസേജന മാർഗ്ഗങ്ങൾ, കൃഷിയോഗ്യമല്ലാത്തവ, തരിശ് സ്ഥലങ്ങൾ തുടങ്ങി നിരവധി ചോദ്യങ്ങൾ അടങ്ങുന്ന ഡാറ്റ എൻട്രി നടത്താവുന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നത്. ഇതിനായി നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻ.ഇ.സി) വികസിപ്പിച്ച അഗ്രി സ്റ്റാക്ക് കേരള എന്ന മൊബൈൽ ആപ്പ് ആണ് ഉപയോഗിക്കുന്നത്. നിലവിൽ പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിൽ മാത്രമാണ് സർവ്വേ നടത്തുന്നത്. സർവ്വേ പൂത്തിയാക്കുന്ന മുറക്ക് കൃഷി ഭവൻ പരിധിയിലെ കാർഷിക വിളകളുടെ വ്യക്തമായ ഡാറ്റ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയത് മൂലം ഭാവിയിലെ കാർഷിക വികസന പദ്ധതികളിലും ആസൂത്രണങ്ങളിലും, കൂടുതൽ മികവ് കാണിക്കാൻ കഴിയും. ആയത് മൂലം ഭൂമിയിലും, കർഷകരുടേയും അവർക്ക് ആവശ്യമായ ഗുണം ലഭിക്കുകയും ചെയ്യും. വണ്ടാഴി കൃഷി ഭവൻ, ഡിജിറ്റൽ ക്രോപ്പ് സർവ്വേ ഉദ്ഘാടനം വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് നിർവ്വഹിച്ചു. കൃഷി ഓഫീസർ റജിൻ റാം, കൃഷി അസിസ്റ്റന്റുമാരായ ടി.വി.വിനീത് കൃഷ്ണൻ, ടി. സിന്ധു, കെ. റീന, പാടശേഖര സമിതി ഭാരവാഹികൾ കുമാരൻ, അരവിന്ദാക്ഷൻ, മണിദീപം എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!