കാട്ടുതീ സാധ്യതാ മേഖലകളിൽ കണ്ട്രോൾ ബേണിങ്ങ് ആരംഭിച്ചു.

Share this News


മുൻവർഷങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ച പ്രദേശങ്ങളിൽ കണ്ട്രോൾ ബേണിങ് ആരംഭിച്ചു. ഫയർ ലൈൻ നിർമ്മാണത്തിന് ഫണ്ട് ലഭ്യമല്ലാത്തതിനെ തുടർന്ന് ഈ വർഷം ഫയർലൈൻ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഇതിനു മുന്നോടിയായാണ് കൺട്രോൾ ബേർണിങ് ആരംഭിച്ചത്. ജനസമ്പർക്ക സാധ്യതയുള്ള പ്രദേശങ്ങളിലും വഴിയോരങ്ങളോട് ചേർന്ന് പ്രദേശങ്ങളിലുമാണ് ഉണങ്ങി തറയിൽ വീണു കിടക്കുന്ന കരിയിലകളും പുല്ലുകളും കത്തിച്ച് കാട്ടുതീ തടയാനുള്ള ശ്രമം ആരംഭിച്ചത്. നിലവിൽ ലഭ്യമായ ഫയർ വാച്ചർ മാരെ ഉപയോഗിച്ചാണ് ഇപ്പോൾ കരിയിലകൾ കത്തിച്ചു മാറ്റി തീപിടുത്ത സാധ്യത കുറയ്ക്കുന്നത്. നെമ്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷനു കീഴിൽ തളിപ്പാടം ഭാഗത്താണ് കൺട്രോൾ ബേണിങ് വനം ജീവനക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ഇപ്പോൾ കൺട്രോൾ ബേണിങ്ങ് ആരംഭിച്ച സ്ഥലങ്ങളിൽ മുൻ വർഷങ്ങളിൽ ഡിസംബർ മാസത്തിൽ തന്നെ 5.20 മീറ്റർ വീതിയിൽ അടിക്കാടുകൾ വെട്ടിമാറ്റി പുല്ലും ചവറും ചെത്തിക്കൂട്ടി കത്തിച്ച് ഫയർ ലൈൻ നിർമ്മിച്ചിരുന്നു. ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് ഫയർ ലൈൻ നിർമ്മാണം വൈകിയതായി കഴിഞ്ഞദിവസം പത്രവാർത്ത വന്നതിനെ തുടർന്നാണ് വനം വകുപ്പ് ദുരിതഗതിയിൽ കൺട്രോൾ ബേണിങ്ങ് ആരംഭിച്ചത്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!