കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി പ്രബിനെ (34) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെട്ടുത്തിട്ടുണ്ട്.
പ്രതിയെ എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളിലുള്ള പത്ത് പേരാണ് തട്ടിപ്പിന് ഇരയായത്. വനംവകുപ്പില്‍ നാണെന്ന് പറഞ്ഞാണ് ഇടനിലക്കാര്‍ മുഖേനെ ഇയാള്‍ ചെറുപ്പക്കാരെ സ്വാധീനിച്ചത്. വനംവകുപ്പ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജരേഖകളുമുണ്ടാക്കിയിരുന്നു.
വാളയാര്‍ റെയ്ഞ്ചിലാണ് ജോലി ചെയ്യുന്നതെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. തൃശ്ശൂര്‍ കളക്ടറേറ്റില്‍ കോടതിയുടെ സമീപത്ത് വെച്ചാണ് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ ചെറുപ്പക്കാരില്‍നിന്ന് വാങ്ങിയത്.ജോലിയില്‍ പ്രവേശിക്കാമെന്ന് പറഞ്ഞ തീയതികള്‍ മാറ്റിപ്പറയാന്‍ തുടങ്ങിയതോടെയാണ് സംശയം തോന്നിയത്. പിന്നീട് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വാളയാര്‍ റെയ്ഞ്ചില്‍ ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഇല്ലെന്ന് കണ്ടെത്തി. ഇയാളുടെ കൂട്ടാളികളായ രണ്ടുപേരെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq