Share this News
ദേശീയ മന്തു രോഗ നിവാരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വെമ്പല്ലൂർ ജംഗ്ഷനിൽ വെച്ച് തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാർഗവൻ പ്രതിരോധ ഗുളികകൾ കഴിച്ചു കൊണ്ട് നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ്തി നായർ,ജെ എച്ച് ഐ മാരായ പ്രദീപ്, ലിവിയ, രജനിമോൾ, ജ്യോതിരാജ്, പൊതു പ്രവർത്തകൻ അബ്ബാസ് വെമ്പല്ലൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത 35 പേർ തത്സമയം ഗുളികകൾ കഴിക്കുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News