ക്യാൻസർ രോഗം ബാധിച്ച ഏഴു വയസ്സുകാരൻ ചികിത്സ സഹായം തേടുന്നു

Share this News


തിരുവനന്തപുരം RCC യിലും, തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലുമായി കഴിഞ്ഞ ആറുമാസത്തിലേറെയായി ക്യാൻസറിന് ചികിൽസ നടത്തിയിരുന്ന പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി പള്ളിക്കാട് സ്വദേശിയായ റഷീദ് മകൻ മുഹമ്മദ് റയാൻ മോന് (7 വയസ്സ്) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്യാൻസർ മൂർച്ചിക്കുകയും കീമോതെറാപ്പി കൊണ്ട് ഫലം കാണാതെ വരുകയും ചെയ്ത കാരണത്താൽ അവസാന പ്രതീക്ഷയെന്ന നിലയിൽ മജ്‌ജ മാറ്റിവെക്കൽ ട്രീറ്റ്മെൻ്റിനായി RCC യിൽ നിന്നും വേറെ ഹോസ്പിറ്റലിലേക്ക് റഫറൽ ചെയ്തിരിക്കുകയാണ്.

മജ്‌ജ മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നത് വളരെ സങ്കീർണ്ണമായതിനാൽ ഇന്ത്യയിലാകെ വിരലിലെണ്ണാവുന്ന ഗവൺമെൻ്റ് ഹോസ്പിറ്റലിൽ മാത്രമെ സൗകര്യമുള്ളു, ആ ഹോസ്പ്പിറ്റലിലാകട്ടെ വരുന്ന 9 മാസം വരെയും റിസർവഡുമാണ്.
മുഹമ്മദ് റയാൻ മോൻ്റെ ആരോഗ്യം വളരെ മോശമായതിനാൽ എത്രയും പെട്ടെന്ന് തന്നെ മജ്‌ജ മാറ്റിവെക്കൽ അനിവാര്യമാണ് എന്നാണ് RCC യിൽ നിന്നും അറിയിച്ചിരിക്കുന്നത്.

മജ്‌ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അതിന് ശേഷമുള്ള ട്രീറ്റ്മെൻ്റിനുമായി ഏകദേശം 50 ലക്ഷത്തിലേറെ രൂപ ആവശ്യമാണ്.
റഷീദിനെ പോലെ തീർത്തും സാധാരണക്കാരനായ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരാൾക്ക് ഊഹിക്കാൻ കഴിയുന്നതിൻ്റെ എത്രയോ മടങ്ങാണ് മേൽ പറഞ്ഞ തുക. RCC യിലെ ഡോക്ടർമാർ കഴിഞ്ഞ ദിവസം റഷീദിനെ അറിയിച്ചത് കുടുംബാംഗങ്ങളെയും, നാട്ടിലെ ആളുകളെയും ബന്ധപ്പെട്ട് മേൽപറഞ്ഞ ഭാരിച്ച ഫണ്ട് കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്നും തുടർച്ചികിൽസക്കായി RCC യിൽ നിന്നും റഫറൽ നൽകാമെന്നുമാണ്.

ആയതിൻ്റെ അടിസ്ഥാനത്തിൽ മുഹമ്മദ് റയാൻ്റെ പേരിൽ ഒരു ചികിത്സാ സഹായ കമ്മറ്റി (07-Feb-2024) രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നേത്യത്വത്തിൽ മുഹമ്മദ് റയാൻ്റെ ചികിത്സയ്ക്കായുള്ള ഫണ്ട് ശേഖരണത്തിനായി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേർന്ന് നാട്ടിലെ എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും നേരിട്ട് പോവാൻ തീരുമാനിക്കുകയും, വിദൂരത്തുള്ളവർക്കും പ്രവാസികൾക്കുമായി റഷീദിൻ്റെ പേരിൽ നിലവിലുള്ള ഇസാഫ് ബാങ്ക് മേലാർകോട് ബ്രാഞ്ചിലുള്ള അക്കൗണ്ട് ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്
അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പമുള്ള പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ മക്കളെ പോലെ സ്കൂളിൽ പോയും, കളിച്ചും ഉല്ലസിച്ചും സ്വപ്നങ്ങൾകണ്ടും നടക്കേണ്ട കുട്ടിയാണ് റയാൻ. അവൻ ചിരിക്കാൻ മറന്നുപോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. കാൻസറിൻ്റെ കഠിനമായ വേദനയും, ആശുപത്രിമണവും, മാതാപിതാക്കളുടെ മുഖത്തെ കണ്ണീരും നിസ്സഹായതയുടെ കാഴ്ചകളുമാണ് മാസങ്ങളായി റയാൻ്റെ ലോകം. മജ്‌ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നമുക്കിനി ചെയ്യാൻ ബാക്കിയുള്ളത്.
അവൻ്റെ കുടുംബം നിസ്സഹായരാണ്. ഭാരിച്ച സംഖ്യ നമുക്ക് മുമ്പിലുണ്ട് സമയം ഒട്ടുമേയില്ലതാനും.
നമ്മളോരോരുത്തരുടെയും അകമഴിഞ്ഞ സാമ്പത്തിക സഹായവും ആത്മാർത്ഥമായ പ്രാർത്ഥനയുമാണാവശ്യം. ഇതൊരു യുദ്ധമാണ്.
ക്യാൻസറിൻ്റെ കരാളപിടിയിൽ നിന്നും റയാനെ മോചിപ്പിക്കാൻ നമുക്ക് അണിനിരക്കാം.

RASHEED A
A/c No: 50210012653644
IFSC: ESMF0001632
Esaf Small Finance Bank, Melarcode

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!