Share this News
പോലീസുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലും പ്രക്ഷോഭവുമായി കർഷകർ മുന്നോട്ട് തന്നെ. അതിനിടെ, കർഷകരെ തടയുന്നതിനായി ഡൽഹി അതിർത്തിയിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ അടക്കമുള്ള വൻവേലിക്കെട്ടുകൾ തീർത്തിരിക്കുകയാണ് അധികൃതർ.
വായ്പപ്പലിശയിളവ്, താങ്ങുവില നിയമപരമാക്കൽ തുടങ്ങിയ ആവശ്യങ്ങളുമായി കർഷകസംഘടനകൾ പ്രഖ്യാപിച്ച ‘ഡൽഹി ചലോ’ മാർച്ചിനെ പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ പോലീസ് തടയാൻശ്രമിച്ചതോടെയാണ് ചൊവ്വാഴ്ച സംഘർഷമുടലെടുത്തത്. 24 പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതേസമയം, തങ്ങൾക്കെതിരെ പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചുവെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News