കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ , കേരളാ പോലീസ് അസോസിയേഷൻ, പോലീസ് സൊസൈറ്റി പാലക്കാടിൻ്റെയും നേതൃത്വത്തിൽ നീതി ലാബുമായി സഹകരിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക പാക്കേജിലൂടെ ഫുൾ ബോഡി മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് നടത്തി
പാലക്കാട് ജില്ലാ പോലീസ് മേധാവി R. ആനന്ദ് IPS ക്യാമ്പ് ഉദ്ഘാടനം ചെയ്തു
വിശ്രമ രഹിതമായി ജോലിചെയ്യുന്ന ഒരു വിഭാഗം എന്ന നിലയ്ക്ക് പോലീസ് ഉദ്യോഗസ്ഥർ പലപ്പോഴും സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ കഴിയാറില്ല, ഈ സാഹചര്യത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നീതി ലാബിന്റെ ജീവനക്കാർ നേരിട്ട് എത്തി രക്തസാമ്പിളുകൾ ശേഖരിച്ച് കിഡ്‌നി ഫംഗ്ഷൻ, ലിവർ ഫംഗ്ഷൻ, ലിപ്പിഡ് പ്രൊഫൈൽ തുടങ്ങി 44 ഓളം രോഗനിർണയ ടെസ്റ്റുകൾ നടത്തി പരിശോധന റിപ്പോർട്ട് നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq