വടക്കഞ്ചേരി എം. ഇ. എസ്സ് സെൻട്രൽ സ്കൂൾ പത്താമത് വാർഷിക ആഘോഷം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈ. ചെയർമാൻ സക്കിർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുലൈമാൻ ചിഞ്ചൂസ് സ്വാഗതം ആശംസിച്ചു.
നാടൻപാട്ടു കലാകാരൻ മണി താമര മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ പി. പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ ബി എം എ റഹിമാൻ, എം. ഇ.എസ്സ് ജില്ലാ ജോ. സെക്രട്ടറി സി എസ്സ് ഉസ്മാൻ, താലൂക് സെക്രട്ടറി മുഹമ്മദ് ഖനി, എം.ഇ.എസ്സ് കോളേജ് ചെയർമാൻ കെ എം ജലീൽ, ജോ.സെക്രട്ടറി ജിയാസുദ്ധീൻ പടിഞ്ഞാറെക്കര, എന്നിവർ സമ്മാനധാനം നിർവഹിച്ചു.
പഞ്ചായത്ത് വാർഡ് മെമ്പർ സതീഷ് കുമാർ, പി ടി എ പ്രസിഡന്റ് വി എസ്സ് ഷാജഹാൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
താലൂക് പ്രസിഡന്റ് എ സലിം, ഹലീൽ ആലത്തൂർ, അബൂബക്കർ, ഷാഹുൽഹമീദ്, പുഷ്പരാജ്, ഷാഹിർമോൻ, കെ എ റഹ്മാൻ, എന്നിവർ സംബന്ധിച്ചു.
പി ആർ ഒ ശ്രീജാ രാജശേഖർ നന്ദിയും രേഖപ്പെടുത്തി.
വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq