മത്സ്യകൃഷി മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം കൈവരിക്കുന്നതിന് കേരള സർക്കാർഫിഷറീസ് വകുപ്പ് മുഖേന നിരവധി പദ്ധതികൾ നടപ്പിലാക്കി വരുകയാണ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക ഇത് വഴി മത്സ്യകർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനായി 2017-18 വർഷം മുതൽ ആരംഭിച്ച ജനകീയ മത്സ്യകൃഷി പിന്നീട് കാതലായ മാറ്റങ്ങളാണ് ശാസ്ത്രീമത്സ്യകൃഷിമേഖലയി ഉണ്ടായിട്ടുള്ളത് മത്സ്യ തൊഴിലാളികൾക്ക് തൊഴിലും വരുമാനവും പൊതുജനങ്ങൾക്ക് വിഷരഹിതമായ മത്സ്യവും ലഭ്യമാക്കുക ജലാശയങ്ങൾ സുരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ കൂടി സഹകരണത്തോടെയും മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടപ്പിലാക്കി വരുന്നു ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 809 പൊതുകുളങ്ങളിലായി 227204 ഹെക്ടറിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്കാവശ്യമായ കരിമീൻ വരാൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കി ജലാശയങ്ങളിൽ നിക്ഷേപിക്കുന്നു. ഈ പദ്ധതിയിൽ തേങ്കുറുശ്ശി പഞ്ചായത്തിലെ 12 പൊതുകുളങ്ങൾ ഉൾപ്പെടുന്നു കഴിഞ്ഞ 13വർഷമായി പഞ്ചായത്തിൽ നിന്നും പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആർ കൃഷ്ണൻ്റെ മേൽ നോട്ടത്തിൽ 1.96 ഏക്കറിൽമത്സ്യകൃഷി നടത്തുന്ന മഞ്ഞളൂർ മാനാം ചിറയിൽ വിളവെടുപ്പ് ആലത്തൂർ MLA കെ ഡിപ്രസേനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം കെ ശ്രീകുമാർ – ഫിഷറീസ് അഡീഷണൽ ഡയറക്ടർ സി ചന്ദ്രലേഖ – പ്രൊജക്ട് കോർഡിനേറ്റർ കെ എ അജീഷ് കെ അഖില – പഞ്ചായത്ത് പ്രമോട്ടർ എംഹരിദാസ് – മുൻ മെമ്പർ വി.ചാമു കർഷക മിത്ര ടീംലിഡർകെ സനൂപ് – എ. മുഹമദ് അബ്ബാസ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq