സത്യസന്ധതയിലൂടെ നാടിന് മാതൃകയായ വിദ്യാർത്ഥിക്ക് മംഗലംഡാം ജനമൈത്രി പോലീസിന്റെ ആദരവ്.

Share this News


സ്കൂൾ ഗ്രൗണ്ടിൽ നിന്നും കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരിച്ചു നൽകി ഒമ്പതാം ക്ലാസുകാരൻ മാതൃകയായി മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷം കാണാൻ എത്തിയ നിള എന്ന കുട്ടിയുടെ ഒന്നര പവനോളം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരുന്നു വീട്ടുകാരും സ്കൂൾ അധികൃതരും പരിസരത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.രണ്ടുദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച ഗ്രൗണ്ടിൽ നിന്നും ഒരു മാല സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ എസ് അച്ചുവിന് ലഭിച്ചു.മാല ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു ഓഫീസിലും വിവരമറിയിച്ചു. ഗ്രൗണ്ടിൽ നിന്നും ലഭിച്ച മാല വാർഷികാഘോഷത്തിന് നഷ്ടപ്പെട്ടതാണെന്ന് ഉറപ്പുവരുത്തുകയും അടുത്തദിവസം സ്കൂൾ അങ്കണത്തിൽ വച്ച് മാല ഉടമയ്ക്ക് കൈമാറുകയും ചെയ്തു. കല്ലാനക്കര ശിവദാസ് സുനിത ദമ്പതികളുടെ മകനാണ് സച്ചു. സച്ചുവിന്റെ സത്യസന്ധതയും മാതൃകാപരമായ പെരുമാറ്റത്തിനാണ് ജനമൈത്രി പോലീസിന്റെ ആദരവ്. മംഗലം ഡാം പോലീസ് സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ N.B, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ ജിതേഷ് P, സജന V.R എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!