ലോറിക്കു പിന്നിൽ സ്‌കൂട്ടർ ഇടിച്ച് മുടപ്പല്ലൂർ സ്വദേശി മരിച്ചു

Share this News

മേപ്പറമ്പിൽ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ചു വീട്ടമ്മ മരിച്ചു. വടക്കഞ്ചേരി മുടപ്പല്ലൂർ ചരപ്പറമ്പിൽ ഗിരിജ (57) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ചന്ദ്രനു (60) പരുക്കേറ്റു. ഇന്നലെ രാവിലെ ഒൻപതോടെ പാലക്കാട് മേഴ്സി കോളേജ് ജംക്ഷനിലാണ് അപകടം. ഒലവക്കോട് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. സ്കൂട്ടർ ലോറി യുടെ പിന്നിൽ തട്ടി മറിയുകയായിരുന്നു. ഗിരിജ ലോറിക്കടിയിലേക്കു തെറിച്ചുവീണതോടെ ഇതേ ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി. തൽക്ഷണം മരിച്ചു. ചന്ദ്രൻ റോഡിന്റെ വശത്തേക്കാണു വീണത്. മക്കൾ: രമ്യ, രശ്മി, രാഹുൽ.
മരുമക്കൾ: ജിൽസൺ, അരുൺ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!