മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിലൂടെ കർഷകന് കൂടുതൽ വരുമാനം നേടാൻ ആകുമെന്ന് മന്ത്രി പി പ്രസാദ് .

Share this News

മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിലൂടെ കർഷകന് കൂടുതൽ വരുമാനം നേടാൻ ആകുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.എലപ്പുള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .
കർഷകരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൃഷിഭവനിലൂടെ സ്വീകരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിൽപ്പനക്കായി കേരള ഗ്രോ സ്റ്റോഴ്സ് എന്ന ബ്രാൻഡിൽ സംസ്ഥാനത്ത് ഷോറൂമുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസം തിരുവനന്തപുരത്ത് ആദ്യ ഷോറൂം തുറക്കും.എലപ്പുള്ളി കൃഷിഭവന്റെ കീഴിലുള്ള വിവിധ കൃഷിക്കൂട്ടങ്ങൾ പരമ്പരാഗതവും ഔഷധ പ്രാധാന്യമുള്ളതുമായ വിവിധയിനം നെൽവിത്തുകൾ കണ്ടെത്തി കൃഷി ചെയ്ത് മൂല്യ വർധിത പൈതൃക അരികൾ ഉണ്ടാക്കുന്നുണ്ട് .വിവിധ കൃഷിക്കൂട്ടങ്ങളുമായി സഹകരിച്ച് പൈതൃക ഇനം അരികളുംമൂല്യ വർധിത ഉൽപ്പന്നങ്ങളും  മിൽമ മലബാർ മേഖല യൂണിയൻ രൂപീകരിച്ചിട്ടുള്ള ട്രസ്റ്റ് ആയ മലബാർ റൂറൽ ഡെവലപ്മെൻറ് ഫൗണ്ടേഷൻ മുഖേനെ നടത്തുന്ന വിപണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!