Share this News
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കുമുള്ള സൗജന്യം പിൻവലിക്കാൻ കരാർ കമ്പനി ശ്രമങ്ങളാരംഭിച്ചു. പ്രതിഷേധങ്ങളെത്തുടർന്ന് നിലവിൽ സൗജന്യം നൽകിയിട്ടുണ്ടെങ്കിലും ഇത് അധികനാൾ തുടരാനാകില്ലെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച്‌ച മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും കരാർ കമ്പനി ഇതേ നിലപാടാണ് സ്വീകരിച്ചത്.
നിരക്ക് കുറച്ചുനൽകി ടോൾ പിരിവ് തുടങ്ങാനാണ് കരാർ കമ്പനി ലക്ഷ്യമിടുന്നത്. ഇളവ് സംബന്ധിച്ച് മറ്റ് സാധ്യകളെക്കുറിച്ചും കരാർ കമ്പനി അധികൃതർ ആലോചിക്കുന്നുണ്ട്. ജനപ്രതിനിധികളുമായി തുടർ ചർച്ചകൾക്കുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും തുടർന്ന് ടോൾ പിരിവ് ആരംഭിക്കുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
Share this News