മത്സ്യക്കർഷകരെ അനുമോദിച്ചു.
മത്സ്യക്കർഷകദിനാചരണത്തിന്റെ ഭാഗമായി തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്ത് വിവിധ മത്സ്യക്കർഷകരെ അനുമോദിച്ചു. ബയോഫ്ലോക്ക് മത്സ്യക്കൃഷിയിലെ മികവിന് സംസ്ഥാനത്തെ മികച്ച മത്സ്യക്കർഷകയായി തിരഞ്ഞെടുക്കപ്പെട്ട തേങ്കുറിശ്ശി പുഞ്ചക്കോട് പള്ളിപ്പുറം എസ്. സൈനബ, പൊതുകുളങ്ങളിൽ മികച്ച മത്സ്യക്കർഷകനായ മുഹമ്മദ് അബ്ബാസ്, മികച്ച തിലോപ്പിയ കർഷകൻ എ. നൗഫൽ, മികച്ച വാളമത്സ്യക്കർഷകൻ ജെ. ജഗദീശൻ, പടുതാക്കുളത്തിലെ മികച്ച കർഷകൻ കെ. കൃഷ്ണദാസ്, മികച്ച ടീം ലീഡർ കർഷകമിത്ര എസ്. സനൂപ്, മുറ്റത്തെ മീൻ തോട്ടം കർഷകൻ അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് ആദരിച്ചത്.കെ.ഡി. പ്രസേനൻ എം .എൽ.എ. ഉദ്ഘാടനം ചെയ്തു. മുറ്റത്തെ മീൻതോട്ടം പദ്ധതിയിൽ മത്സ്യക്കുഞ്ഞ് വിതരണം നാടൻപാട്ട് കലാകാരൻ കൊല്ലങ്കോട് ചാമി കർഷകനായ വി.കെ നീലകണ്ഠന് നൽകി ഉദ്ഘാടനം ചെയ്തു. തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി .ആർ. ഭാർഗവൻ അധ്യക്ഷനായി. കെ. സ്വർണമണി, വി. വേണുഗോപാലൻ, എം.കെ. ശ്രീകുമാർ, സജിനി ഹരിദാസ്, എ. സജിഷ, ഓമന സുരേഷ്, എം. ഹരിദാസ്, കെ.എ. അജീഷ് എന്നിവർ സംസാരിച്ചു.