വയലിൽ മുളച്ച പൊന്മണിയിൽ മാതൃവേദിയുടെ കാരുണ്യഹൃദയം.

Share this News

വയലിൽ മുളച്ച പൊന്മണിയിൽ മാതൃവേദിയുടെ കാരുണ്യഹൃദയം.

വടക്കഞ്ചേരിയിൽ മുക്കാൽ ഏക്കറോളം നെൽവയലിൽ ഇനി വളർന്ന് കൊയ്യുന്നത് മാതൃവേദിയുടെ കാരുണ്യഹൃദയം കൈയ്യൊപ്പ് ചാർത്തിയ പൊന്മണിയാണ്.
വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിലെ മാതൃവേദിയുടെ നേതൃത്വത്തിലാണ് തങ്കം തിയേറ്ററിനു സമീപമുള്ള മുക്കാൽ ഏക്കർ പാടത്തു ജൈവ നെൽ കൃഷി ചെയ്യുന്നത്.ഇതുവരെ പാടത്ത് ഇറങ്ങാത്തവർ പോലും      പാടത്ത് ഞാറു നടാൻ ആവേശത്തോടെ അണിനിരന്നു.
അത് പലർക്കും  ഒരു പുതിയ അനുഭവമായിരുന്നു.  പലരുടെയും കയ്യിലും കാലിലും ഉള്ള പൊൻതിളക്കത്തോടൊപ്പം മനസ്സിന്റെ നന്മ കൂടിയാണ് പാടത്ത് കണ്ടത്.
പൊന്മണി എന്ന നെൽവിത്താണ് ഇപ്രാവശ്യം ഇട്ടിരിക്കുന്നത്. മാതൃവേദിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.ഭവന രഹിതരായവർക്ക് വീട് വെച്ച് നൽകുക, രോഗികളായവർക്ക് അത്യാവശ്യ മരുന്ന് സംവിധാനം ഒരുക്കി കൊടുക്കുക, നിർധനരായവരെ സഹായിക്കുക തുടങ്ങിയ കാരുണ്യ പ്രവർത്തികൾ ആണ് മാതൃവേദിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നത്.

പാടത്ത് ഞാറനടൻ എത്തിയ മാതൃവേദി അംഗങ്ങൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!