കൊച്ചിയിൽ ലോഫ്ലോർ ബസിൽ തീപിടിത്തം

Share this News

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോഫ്ലോർ ബസ് കത്തിനശിച്ചു. എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംക്ഷനിൽ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസ്. അഗ്നിശമന സേനയെത്തി തീയണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾ നടന്നുവരികയാണ്.ബസിന്റെ അപകടമുന്നറിയിപ്പ് സംവിധാനത്തിൽനിന്നു അലാം ലഭിച്ചതോടെ ഡ്രൈവർ ബസ് നിർത്തി. 21 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെയെല്ലാം ഉടനടി പുറത്തിറക്കി. പിന്നാലെ ബസിന്റെ പിന്നിൽനിന്നു തീയും പുകയും ഉയർന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!