കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ കെ.സി.സി.പി.എല്‍ പെട്രോള്‍ പമ്പിന് ശിലയിട്ടു
പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡിന് കീഴില്‍ കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിക്കുന്ന പെട്രോള്‍ പമ്പിന് ശിലയിട്ടു. കഞ്ചിക്കോട് നടന്ന പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കെ.സി.സി.പി.എല്‍ മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കെ.സി.സി.പി.എല്ലിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ചാമത്തെ പെട്രോള്‍ പമ്പാണ് കഞ്ചിക്കോട് ആരംഭിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പമ്പ് ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം പെട്രോള്‍ പമ്പ് പ്രവര്‍ത്തനക്ഷമമാകും. ഇതോടൊപ്പം സി.എന്‍.ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനും സ്ഥാപിക്കും.
ശിലാസ്ഥാപന ചടങ്ങില്‍ കമ്പനി ഡയരക്ടര്‍മാരായ എസ്. ബൈജുകുമാര്‍, എസ്.എസ് ശ്രീരാജ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജീഷ്, വാര്‍ഡ് മെമ്പര്‍മാരായ ആര്‍. മിന്‍മിനി, എം. ഷണ്‍മുഖന്‍, പാലക്കാട് കിന്‍ഫ്ര മാനേജര്‍ വി.മുരളി കൃഷ്ണന്‍, എസ്.സുഭാഷ് ചന്ദ്രബോസ്, എന്നിവര്‍ സംസാരിച്ചു. കെ.സി.സി.പി.എല്‍ ഡയരക്ടര്‍ മാത്യൂസ് കോലഞ്ചേരി വര്‍ക്കി സ്വാഗതവു മാനേജര്‍ (ടെക്‌നിക്കല്‍) നിഖില്‍ സാജ് നന്ദിയും പറഞ്ഞു.