കൃഷിചെയ്തു കടം പെരുകി ; ജീവിക്കാനായി സുലൈമാൻ കൂലിപ്പണിക്കിറങ്ങി

Share this News

കൃഷിചെയ്തു കടം പെരുകി ; ജീവിക്കാനായി സുലൈമാൻ കൂലിപ്പണിക്കിറങ്ങി

കാർഷിക മേഖല അനുഭവിക്കുന്ന പ്രതിസന്ധി എത്ര രൂക്ഷമാണെന്നതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ വാൽക്കുളമ്പ് വെള്ളിക്കുളമ്പിലെ സുലൈമാൻ. 2000 ത്തിലധികം വാഴയും 3500  മൂടിലധികം  കപ്പയും പച്ചക്കറിയും കൃഷി ചെയ്തിരുന്ന സുലൈമാൻ ഇന്ന് കൃഷിയെല്ലാം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ നാട്ടിലെ കൂലി പണിക്കും മിഷ്യൻ ഉപയോഗിച്ച് കാടുവെട്ടനും പോകുകയാണ്.
25 വർഷം കർഷകനായിരുന്ന സുലൈമാനാണ് ഇപ്പോൾ ജീവിത ചെലവുകൾ കൂട്ടിമുട്ടി ക്കാൻ കഷ്ടപ്പെടുന്നത്. നടപ്പു ദോഷമോ കൃഷിയിലെ അറി വില്ലായ്മയോ അല്ല സുലൈമാനെ ഈ ഗതികേടിലാക്കിയത്. രാപകൽ അധ്വാനിച്ചുണ്ടാക്കുന്ന വിളകൾക്ക് വി ലയില്ലാത്തതും വിപണിയില്ലാ ത്തതുമാണ് സുലൈമാനെ ഈ ദുരവസ്ഥയിലെത്തിച്ചത്എന്നത് ഗൗരവമേറിയ ചർച്ചകൾക്കും പരിഹാരമാർഗങ്ങൾക്കും കാരണമാകേണ്ടതുണ്ട്.
അഞ്ചു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള സുലൈമാൻ ഭൂമി പാട്ടത്തിനെടുത്താണ് വിപുലമായി കൃഷി ചെയ്തിരുന്നത്. വന്യ മൃഗങ്ങളിൽ നിന്ന് കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ച കാർഷിക വിളക്ക് അധ്വാനത്തിന്റെ പോലും വില ലഭിക്കാത്തത് ഓരോ വർഷവും സുലൈമാന്റെ കടങ്ങൾ പെരുകാൻ കാരണമായി.
സുലൈമാൻ കൃഷി ചെയ്‌തിരുന്നത്  വാഴ, കപ്പ, ഇഞ്ചി,പച്ചക്കറികൾ  തുടങ്ങിയവയായിരുന്നു കൂടുതലും.
ഒരു സീസണിൽ കൃഷിനഷ്ടത്തിലാവുമ്പോൾ  അടുത്ത സീസണിൽ  തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ നാട്ടിലെ തരിശുഭൂമികൾ കണ്ടെത്തി കടം വാങ്ങിയും ലോണെടുത്തും കൃഷി ചെയ്യും.പ്രതീക്ഷകൾ മാത്രം ബാക്കിയാക്കി കടങ്ങളുടെ കണക്ക് മാത്രം കൂടി.കോവിഡ് കാലത്താണ് കൃഷി പൂർണ്ണമായി ഉപേക്ഷിച്ചത്. ഇന്ന് മാർക്കറ്റിൽ നിന്ന് നേന്ത്ര പഴമോ പച്ചക്കറിയോ വാങ്ങുമ്പോൾ തീ പിടിച്ച വിലയാണ്.എന്നാൽ കർഷകന് ലഭിക്കുന്നത് നക്കാപ്പിച്ച മാത്രം. കോവിഡ് കാലത്ത് കപ്പ കൃഷി  ചെയ്ത് ആവശ്യക്കാരില്ലാ തായപ്പോൾ തീയിട്ട് കത്തിച്ചു കളയേണ്ടി വന്നത്  ഏറെ വേദനയോടെയാണ് സുലൈമാൻ പങ്കുവെക്കുന്നന്നത്. തീ പടരാതിരിക്കാൻ കാവൽ നിന്ന ഭാര്യ തിചുടേറ്റ് രോഗിയായി.
ഇത്രയും കാലത്തെ അധ്വാനം
തന്റെയും ആരോഗ്യവും ക്ഷയിപ്പിച്ചു.
3500 ചുവട് കപ്പ നട്ട് എടുക്കാൻ ആളില്ലാതെ വന്നപ്പോൾ കാലിതീറ്റക്കായി മിൽമയെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിയുകയായിരുന്നു. നാട്ടിലെങ്ങും കൃഷിയിടങ്ങൾ ഇപ്പോൾ പൊന്തകാടായി കിടക്കുന്നത് കാണുമ്പോൾ മനസ്സിലൊരു വിങ്ങലാണെന്ന് സുലൈമാൻ പറയുന്നു.
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം സർക്കാരിന്റെ അവഗണന  കൂടിയായപ്പോൾ ഭക്ഷ്യോത്പാദനം നന്നെ കുറഞ്ഞു.
വരും വർഷങ്ങളിൽ ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്. ഉത്പന്നങ്ങൾ ഇല്ലാതെ തൊട്ടതിനെല്ലാം പൊള്ളുന്ന വിലയാകുമെന്ന് സുലൈമാൻ മുന്നറിയിപ്പ് നൽകുന്നു.
സാജിതയാണ് ഭാര്യ. ഷാലിമ, സുഹൈൽ എന്നിവരാണ് മക്കൾ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!