ഡ്യൂട്ടിസമയം പ്രശ്നമല്ല, ശമ്പളം വേണ്ട…ദേശീയ പാതയിൽ പോലീസ്പ്രതിമ റോഡുപണിയുടെ അമരക്കാരൻ.

Share this News

ഡ്യൂട്ടിസമയം പ്രശ്നമല്ല, ശമ്പളം വേണ്ട…
ദേശീയ പാതയിൽ പോലീസ്പ്രതിമ റോഡുപണിയുടെ അമരക്കാരൻ.


ദേശീയ പാതയിൽ റോഡുപണി നടക്കുന്നിടത്തൊക്കെ ഇപ്പോള്‍ ഒറിജിനല്‍ പോലീസില്ല. പോലീസിന്‍റെ പ്രതിമ മാത്രമാണ്. ദൂരെനിന്ന് കാണുമ്പോള്‍ ഒറിജിനല്‍ പോലീസിന്‍റെ ഇഫക്‌ട് കിട്ടുന്ന പ്രതിമകളാണ് വർക്ക് നടക്കുന്നിടത്തൊക്കെ സ്ഥാപിക്കുന്നത്.
ഇങ്ങനെയാകുമ്പോള്‍ ഡ്യൂട്ടിസമയം പ്രശ്നമല്ല. ശമ്പളം വേണ്ട. ഡ്രസിന്‍റെ ചെലവുപോലുമില്ല. സ്ഥാപിക്കുമ്പോള്‍ ധരിപ്പിക്കുന്ന ഒരു ഡ്രസ് മതി. രാപകല്‍ വ്യത്യാസമില്ലാതെ നിന്നനില്‍പ്പില്‍ നില്‍ക്കും. ഒരുട്രാഫിക് പോലീസിന്‍റെ ഡ്യൂട്ടിയെല്ലാം ഈ പ്രതിമ ചെയ്യും.
റോഡില്‍ കുറച്ചു ചുവന്ന ബാരിക്കേഡുകളും മഞ്ഞലൈറ്റുമൊക്കെ ഘടിപ്പിച്ചാല്‍ വാഹനങ്ങളുടെ തിരിച്ചുവിടല്‍ എളുപ്പമാകും.
തൃശൂർ- പാലക്കാട് ദേശീയപാതയില്‍ ഉള്‍പ്പെടെ വർക്ക്സൈറ്റുകളിലെല്ലാം ഇത്തരം പോലീസ് പ്രതിമകളെവച്ചാണ് ട്രാഫിക് നിയന്ത്രണം. ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് കള്‍വർട്ട് വർക്ക് നടക്കുന്നിടത്തും അടിപ്പാതകളുടെ
നിർമാണം നടക്കുന്ന വാണിയംപാറയിലും പട്ടിക്കാട് കല്ലിടുക്കിലും മുടിക്കോടും ട്രാഫിക് നിയന്ത്രണം ഇവർക്കാണ്.
കാക്കിയൂണിഫോം ധരിച്ച്‌ പ്രതിമ കാണാനും ചന്തമൊക്കെയുണ്ട്. ചിലയിടങ്ങളില്‍ പൊടിയുംമണ്ണും നിറഞ്ഞ് പ്രതിമകളുടെ രൂപം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്.

ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് പോലീസ് യൂണിഫോം ധരിച്ച പ്രതിമ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News
error: Content is protected !!