ദേശീയപാതയിൽ പന്നിയങ്കരയിലെ അനധികൃത പാർക്കിങ്‌;  നടപടി പോലീസ് തുടങ്ങി.

Share this News

ദേശീയപാതയിൽ പന്നിയങ്കരയിലെ അനധികൃത പാർക്കിങ്‌; നടപടി പോലീസ് തുടങ്ങി.

ദേശീയപാതയിൽ പന്നിയങ്കര ടോൾകേന്ദ്രത്തിന്‌ സമീപമുള്ള അനധികൃത പാർക്കിങ് തടയുന്നതിനായി വടക്കഞ്ചേരിപോലീസും ഹൈവേപോലീസും നടപടി തുടങ്ങി.
ദേശീയപാതയിലെ ഇടതുട്രാക്കിൽ വരിവരിയായി വാഹനങ്ങൾ നിർത്തുന്നത് അപകടഭീഷണി ഉയർത്തിയിരുന്നു. വ്യാഴാഴ്ച പന്നിയങ്കരയിൽ ലോറി സ്‌കൂട്ടറിലിടിച്ച് യാത്രക്കാരനായ തേങ്കുറുശ്ശി സ്വദേശി ഉണ്ണിക്കൃഷ്ണൻ മരിച്ചിരുന്നു. ഇടത്തേ ട്രാക്കിൽ വാഹനങ്ങൾ നിർത്തിയിരുന്നതിനാൽ രണ്ടാമത്തെ ട്രാക്കിലേക്കുകടന്ന സ്‌കൂട്ടറിൽ പിന്നിൽവന്ന ലോറി ഇടിക്കയായിരുന്നു.ഇവിടെ
പത്തു ദിവസങ്ങൾക്കുള്ളിൽ തുടർച്ചയായി മൂന്നു അപകടങ്ങളും രണ്ടു മരണവും സംഭവിച്ചു. അനധികൃത പാർക്കിങ് തടയുന്നതിനായി വടക്കഞ്ചേരി എസ്.ഐ. ജീഷ്‌മോൻ വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 30-ഓളം വാഹന ഡ്രൈവർമാർക്ക് താക്കീത് നൽകി.
ദേശീയപാതയിൽ വാഹനങ്ങൾ നിർത്തുന്നത് തുടർന്നാൽ പിഴചുമത്തുന്ന നടപടിയിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു. ഹൈവേ പോലീസ്, ലൈൻ ട്രാഫിക് പോലീസ്, വടക്കഞ്ചേരി പോലീസ് തുടങ്ങിയവർ ഇടയ്ക്കിടെ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പോലീസിന്റെ നിർദേശപ്രകാരം പന്നിയങ്കര ടോൾകമ്പനി അധികൃതർ നോ പാർക്കിങ് ബോർഡും സ്ഥാപിച്ചു. അതേസമയം, വടക്കഞ്ചേരി തങ്കം ജങ്‌ഷനുസമീപം സർവീസ് റോഡിൽ വാഹനം നിർത്തിയിടുന്നത് തുടരുകയാണ്.അപകടം നടന്ന സമയത്ത് നമ്മുടെ ചാനൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.അനധികൃത പാർക്കിംഗിനെ സംബന്ധിച്ച് ആദ്യമായി നമ്മുടെ ചാനൽ ആണ് ചൂണ്ടിക്കാണിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!