ആലത്തൂർ; ആലത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 5 6 7 8 തീയതികളികായി ജിഎച്ച്എസ്എസ് എരുമയൂർ സ്കൂളിൽ ആരംഭിച്ചു.
15 സ്റ്റേജുകളിലായി ജനറൽ, സംസ്കൃതം, അറബി, ഉർദു കലോത്സവങ്ങൾ നാലുദിവസങ്ങളിലായി നടക്കും.
97 സ്കൂളുകളിൽ നിന്നായി 5000 ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടന സമ്മേളനം
പാലക്കാട് ജില്ല വിദ്യാഭ്യാസ ഡയറക്ടർ പി സുനിജ ഉദ്ഘാടനം ചെയ്തു. ജിഎച്ച്എസ്എസ് എരുമയൂർ പ്രിൻസിപ്പൽ ലിസി പി ജോസഫ് അധ്യക്ഷത വഹിച്ചു.
സോപാന സംഗീതജ്ഞ ശ്രുതി സുകുമാരൻ മുഖ്യാതിഥിയായി.
ആലത്തൂർ ഉപജില്ല ഓഫീസർ പി. ജയന്തി, ജിഎച്ച്എസ്എസ് പെരുമയൂർ ഹെഡ്മിസ്ട്രസ് സി സിന്ധു, സെൻറ് തോമസ് മിഷൻ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ എൻ എസ് സാം ജോയ്, എസ്എംസി ചെയർമാൻ കെ കലാധരൻ,
പിടിഎ പ്രസിഡണ്ട് സി വേണു , എം പി ടി എ പ്രസിഡണ്ട് സിന്ധു പ്രമോദ്, മീരാൻ ഷാ, ആർ പ്രശാന്ത്,
എം എൻ വിനോദ്,
കെജി പവിത്രൻ,പിപി മുഹമ്മദ് കോയ, സി വി അനൂപ്, വി രാമദാസ്, എ ഇസ്ഹാഖ്, എസ്. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പാലക്കാട് ജില്ല ഹയർസെക്കൻഡറികോഡിനേറ്റർ ടി ഗിരി ഉദ്ഘാടനം ചെയ്യും, പിടിഎ പ്രസിഡണ്ട് സി വേണു അധ്യക്ഷത വഹിക്കും. ആലത്തൂർ ഉപജില്ല ഓഫീസർ പി ജയന്തി സമ്മാനദാനം നടത്തും.
ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചു
Share this News
Share this News