പ്രമോട്ടർമാർക്ക് മാസ വേതനമാക്കണം AKACPU (CITU)

Share this News


ജനകീയ മൽസ്യ കൃഷി പദ്ധതിയുടെ ഭാഗമായും കേന്ദ്ര, കേരള, ഫിഷറിസ് വകുപ്പ് ഏൽപ്പിക്കുന്ന മറ്റ് ജോലികളും സമയബന്ധിതമായി പൂർത്തികരിക്കുന്ന കേരളത്തിലെ അക്വാകൾച്ചർ പ്രമോട്ടർമാർക്ക് ദിവസ വേതന അടിസ്ഥാനത്തിൽ25 ദിവസം തൊഴിലും കൂലിയും നൽകാൻ  വ്യവസ്ഥയുണ്ടെങ്കിലും മതിയായ തുക വകയിരുത്താതെ, ചെയ്ത തൊഴിൽ ദിനങ്ങൾ പോലുംവെട്ടി ചുരുക്കി, മാസങ്ങൾക്ക് ശേഷമാണ് തുച്ചമായ വേതനം നൽകാറുള്ളത്. പലരും ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് –
ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രമോട്ടർമാർ അനിശ്ചിത കാല സമരം നടത്തി സമരത്തിൻ്റെ ഭാഗമായി അംഗികരിച്ച തുക പോലും നൽകാൻ തയ്യാറായിട്ടില്ല, കിട്ടുന്ന ശമ്പളം ഫീൽഡിൽ പോകുന്ന യാത്രാക്കൂലിക്കുപോലും തികയാത്ത സാഹചര്യമാണ് മുള്ളത് അതുകൊണ്ടു തന്നെ 2025 – 26 സാമ്പത്തിക വർഷത്തിൽ JMK പദ്ധതിയിൽ പ്രമോട്ടർമാരുടെ വേതനം
മാസ വേതന അടിസ്ഥാനത്തിൽ വകയിരുത്തി മിനിമം വേതനം ലഭ്യമാക്കണമെന്ന്
AKACPU പാലക്കാട് ജില്ലാ ജനറൽ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു
പാലക്കാട് KSTA ഹാളിൽ ചേർന്ന കൺവെൻഷൻCPIM ജില്ല സെക്രട്ടറി സ: E.N. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു,യൂണിയൻ്റെ
മെമ്പർഷിപ്പ് വിതരണം CITU സംസ്ഥാന കമ്മറ്റി അംഗം സ: S.B. രാജു നിർവ്വഹിച്ചു, ജില്ല പ്രസിഡന്റ് സ: K.മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങൾ
സംസ്ഥാന ജനറൽ സെക്രട്ടറി സ:M. ഹരിദാസ്
സംസ്ഥാന ട്രഷറർ,P.M. ശശികുമാർ. ട്രഷറർ കൃഷ്ണദാസ്. K.എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ജില്ല സെക്രട്ടറി സ: K. വിജയകുമാർ സ്വാഗതവും
വൈസ് പ്രസിഡന്റ് സ: K. വിനോദ് നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!