മഞ്ഞളൂർ എഎസ്ബി സ്കൂളിൻ്റെ 102-ാം വാർഷികാഘോഷവും യാത്രയയപ്പും നടന്നു

Share this News




മഞ്ഞളൂർ എഎസ്ബി സ്കൂളിൻ്റെ 102-ാം വാർഷികാഘോഷവും യാ ത്രയയപ്പും കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി ആർ ഭാർഗവൻ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകരെ ജില്ലാ പഞ്ചായത്ത്
അംഗം അഭിലാഷ് തച്ചങ്കാട് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി സതി കുമാരി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ എം കെ ശ്രീകുമാർ, ആർ സജീനി, പ്രണവം ശശി, മാനേജർ എം ജയരാജൻ, സീനിയർ അധ്യാപിക പി
പ്രമീള, പി പ്രഭാകരൻ, രാജേഷ് പനങ്ങാട്, പിടിഎ പ്രസിഡൻ്റ് എം എസ് പ്രദീപികുമാർ, സ്റ്റാഫ് സെക്രട്ടറി പി ശ്രീവിജി, പ്രധാനാധ്യാപിക പി അനിത, എസ് റൂബി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!