മണിയോർമ്മകൾ നിറഞ്ഞു നിന്ന മൂന്നു രാവുകൾ മണികിലുക്കം -2025 ന് പ്രൗഡ ഗംഭീര സമാപനം”കതിരോല”  ഫോക് ബാൻഡ് അടാട്ട്-തൃശൂർ മണികിലുക്കം ചാമ്പ്യന്മാർ

Share this News



വടക്കഞ്ചേരി ;മലയാളിയുടെ ചാലക്കുടിക്കാരൻ ചങ്ങാതി മണികിലുക്കമായി പെയ്തിറങ്ങിയ മൂന്നു സന്ധ്യകൾ വടക്കഞ്ചേരിക്ക് നാവ്യാനുഭവമായി. വോയ്‌സ് ഓഫ് വടക്കഞ്ചേരി സംഘടിപ്പിച്ച അഖില കേരള നാടൻ പാട്ട് മത്സരത്തിൽ വിജയിച്ച ടീമുകൾ ഇന്നലെ അവരുടെ ആവനാഴിയിലെ സകല അമ്പുകളും പുറത്തെടുത്ത് ആടിയും പാടിയും ആസ്വാദകരെ ഹരം കൊള്ളിച്ചു.


”കതിരോല”  ഫോക് ബാൻഡ് അടാട്ട്-തൃശൂർ
ഒന്നാം സ്ഥാനത്തെത്തി “മണികിലുക്കം” ചാമ്പ്യന്മാരായത്. ഇവർക്ക് അമ്പതിനായിരം രൂപയും ട്രോഫിയും പ്രശസ്ത സിനിമ താരം ബിബിൻ ജോർജ് സമ്മാനിച്ചു.
കാസറഗോഡ് ബേഡഡുക്ക
”മതറു അമ്മ” കലാസാംസ്കാരിക സമിതി
രണ്ടാം സ്ഥാനത്തും, ”ശക്തി” കുമ്പളം-എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി. ഇവർക്ക് യഥാക്രമം ഇരുപത്തി അയ്യായിരം രൂപയും ട്രോഫിയും, പതിനയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. പ്രോത്സാഹന സമ്മാനമായി “ഒറ്റ ” മണ്ണാർക്കാട്, ” കളിക്കൂട്ടം ” ശേഖരീപുരം, പാലക്കാട്‌ എന്നീ ടീമുകൾക്ക് ട്രോഫി സിനിമ താരം ജയ്സ് ജോസ് സമ്മാനിച്ചു.

    വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു മൂന്നു സന്ധ്യകളും.ആദ്യ ദിവസം മുതൽ കാണികൾ കാത്തിരുന്ന മണിയുടെ അനുജനും കേരള കലാമണ്ഡലം പ്രൊഫസറുമായ ഡോക്ടർ ആർ എൽ വി രാമകൃഷ്ണൻ രണ്ടാം ദിനമാണ് വേദിയിലെത്തിയത്.
മണിയോർമ്മകളിൽ പ്രേക്ഷകർ നിശബ്തമായെങ്കിലും ഒരു നിമിഷം വിതുമ്പി. ചേട്ടന് വടക്കഞ്ചേരിയിൽ ഇത്തരമൊരു സ്നേഹ ആദരവൊരുക്കിയതിൽ നന്ദി പറഞ്ഞ രാമകൃഷ്ണൻ  മണിയുടെ ചില ഗാനങ്ങളും പാടി.
   
പ്രേക്ഷക ഹൃദയങ്ങളിൽ മണിക്ക് അമരത്വമാണെന്ന് തെളിയിക്കുന്നതായിരുന്നു മൂന്നു ദിവസങ്ങളിലും വൈകുന്നേരം വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ്സ് സ്റ്റാൻഡ് പരിസരത്തെ ഓപ്പൺ വേദിയായ നാട്ടരങ്ങിൽ “മണികിലുക്കം – 2025” കാണാനെത്തിയ ജനക്കൂട്ടം.
മാർച്ച്‌ നാലിനു പ്രണവം ശശിയാണ് നാടൻ പാട്ട് മത്സരം ഉദ്ഘാടനം ചെയ്തത്.
വടക്കഞ്ചേരിയിലെത്തിയ ജനക്കൂട്ടം മണിച്ചേട്ടനുള്ള ആദരവാണെന്ന് ചടങ്ങ്  പ്രണവം ശശി പറഞ്ഞു.
     
      ആകെ പതിനൊന്നു ടീമുകൾ മത്സരിച്ചു. വിജയികളായവർക്ക് പുറമേ പാട്ടുകൂട്ടം കോട്ടായി, നാടൻ പാട്ട് സംഘം, മംഗലം, കൈതോല, തൃശ്ശൂർ, ഏക്താരാ മ്യൂസിക് ബാൻഡ്, കോഴിക്കോട്,  നട്ടറിവ് ഫോക് ബാൻഡ്, വൈക്കം, നവചേതന മ്യൂസിക്, മലപ്പുറം, എന്നീ ടീമുകൾ മാറ്റുരച്ചു.

മൂന്നു ദിവസങ്ങളിലായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ വേദിയിലെത്തി.

സമാപന സമ്മേളനം മുൻ മന്ത്രി കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മോഹൻ പള്ളിക്കാട് അധ്യക്ഷനായി. പൊറോട്ടു കലാകാരൻ എരുമയൂർ രാമകൃഷ്ണൻ, ജനാർദ്ദനൻ പുതുശ്ശേരി, കെ ബാലൻ, പി ഗംഗാധരൻ, കെ പി സണ്ണി, വിപിൻ ദാസ്, ഷിബു മംഗലം എന്നിവർ സംസാരിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/EIncIvk4T0iA18XHZbnAs4


Share this News
error: Content is protected !!