Share this News

ചീരക്കുഴിസി എ യൂസഫലി യുടെ രണ്ടാമത്തെ നോവൽ വിരലുകൾ തീർത്ത വിസ്മയം എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് മുൻ റവന്യൂ മന്ത്രി കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷയായി. വായനശാലകളിലേക്കുള്ള പുസ്തകവിതരണം മുൻ ആരോഗ്യവകുപ്പ് മന്ത്രി വിസി കബീർ മാസ്റ്റർ നിർവഹിച്ചു, സഹദേവൻ മല്ലുകോട് പുസ്തകം പരിചയപ്പെടുത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം വി ഓമനക്കുട്ടൻ മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം പ്രസാദ്, അബ്ദുൽ നാസർ, എൻ ശിവദാസൻ, പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ വി വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യു അഷറഫ് സ്വാഗതവും സി എ യൂസഫലി നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News