വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ തേനിടുക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ഒരാൾക്ക് പരുക്കേറ്റു

Share this News



വടക്കഞ്ചേരി മണ്ണൂത്തി
ദേശീയപാതയിൽ തേനിടുക്കിന് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. ഇന്നലെ പകൽ മൂന്ന് മണിക്ക് വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പുറകെ വന്ന ഓട്ടോറിക്ഷ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ കിഴക്കഞ്ചേരി തച്ചക്കോട് മുഹമ്മദ് കാസിം (52)നാണ് പരുക്കേറ്റത്. ഇയാൾ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2  

Share this News
error: Content is protected !!