
ദേശീയപാത വാണിയംപാറ പാൽ സൊസൈറ്റിക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റു. ആലത്തൂർ സ്വദേശി ജലീൽ (49) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജലീലിനെ വാണിയംപാറയിലെ 108 ആംബുലൻസിൽ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ഗതാഗത നിയന്ത്രണത്തിനായി ഉപയോഗിച്ചിട്ടുള്ള കയറിൽ കുരുങ്ങിയ നിലയിൽ ആയിരുന്നു ബൈക്ക്. പിന്നാലെ എത്തിയ ലോറി ഡ്രൈവർ ആണ് ബൈക്ക് അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ദിവസം മുതൽ പ്രദേശവാസികളും ജനകീയ കൂട്ടായ്മകളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നതാണ് നിലവിലെ സർവീസ് റോഡ് ടാർ ചെയ്ത് വീതി വരുത്തി അതിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്ന്. നിർമ്മാണ കമ്പനിയായ PST ഈ രീതിയിലുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള അപകടങ്ങൾ വർധിച്ചുവരുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

