
വടക്കഞ്ചേരി : ശ്രീ കുറുമ്പ എജ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സ്ത്രീധന രഹിത സമൂഹ വിവാഹം 2026 മെയ് / ജൂൺ മാസത്തിൽ നടത്തുവാനുദ്ദേശിക്കുന്നു. ആ സമൂഹ വിവാഹത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, ആലത്തൂർ, എരിമയൂർ, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, കുഴൽമന്ദം, മാത്തൂർ, മേലാർക്കോട്, പെരിങ്ങോട്ടുകുറുശ്ശി, പുതുക്കോട്, തരൂർ, തേങ്കുറിശ്ശി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം മൂലങ്കോട് പ്രവർത്തിക്കുന്ന ശ്രീ കുറുമ്പ കല്യാണമണ്ഡപം, പന്നിയങ്കരയിൽ പ്രവർത്തിക്കുന്ന ശ്രീ കുറുമ്പ എജ്യൂക്കേഷണൽ & ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും 2026 മാർച്ച് മാസം 11-ാം തീയതി മുതൽ 26-ാം തീയതി വരെ ലഭിക്കുന്നതാണ്. കൂടാതെ, അപേക്ഷ ഫോറം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് 9074216819, 8593819990 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ ഫോറം ലിങ്ക് : https://drive.google.com/file/d/1DnYING-Qf985Je41cCkJzavmJXtvd90S/view?usp=sharing