പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നു; തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Share this News




പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നു വെള്ളം പുഴയിലേക്ക് ഒഴുക്കി. ഇന്നലെ ഉച്ചയ്ക്കാണു 2 സെന്റീമീറ്റർ വീതം 3 സ്പ‌ിൽവേ ഷട്ടറുകളും തുറന്നത്. 355 അടി സംഭരണശേഷിയുള്ള ഡാമിൽ ജലനിരപ്പ് 352 അടി കടന്നതോടെയാണ് അധികജലം തുറന്നുവിട്ടത് കഴിഞ്ഞവർഷം ഇതേ ദിവസം 330 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മഴ കൂടുതൽ ശക്തമായാൽ ഡാമിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായി ഷട്ടറുകൾ കൂടുതൽ ഉയർത്തും.   പോത്തുണ്ടിപ്പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2  

Share this News
error: Content is protected !!