Share this News

NH 544 പന്നിയങ്കര ടോൾ പ്ലാസ പരിധിൽ പെടുന്ന വടക്കഞ്ചേരി, പന്തലാംപാടം, ചുവട്ടുപാടം, വാണിയമ്പാറ, എന്നിവിടങ്ങളിലെ സർവ്വീസ് റോഡും മേൽപ്പാലത്തിൻ്റെയും പണികൾ പൂർത്തീകരിക്കാതെ ടോൾ ചിരിവ് നടത്തുന്നത് ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പന്തലാംപാടം ജനകീയ സമിതി ദേശീയപാത അതോറിറ്റിക്കും കളക്ടർക്കും പരാതി നൽകി. നിലവിൽ റോഡിന്റെ അവസ്ഥ വളരെ മോശമാണെന്നും പല ഭാഗത്തും കുഴികൾ ഉണ്ട്
കൂടാതെ പന്നിയങ്കരയിൽ നിന്ന് പാലിയേക്കര വരെ 28 കിലോമീറ്റർ ദൂരമാണ്, 65 കിലോ മീറ്ററിനുള്ളിൽ മറ്റൊരു ടോൾ കേന്ദ്രം അനുവദിക്കരുത് എന്ന നിയമം ഉള്ളപ്പോൾ പന്നിയങ്കര ടോൾ കേന്ദ്രം ഒഴിവാക്കിത്തരണമെനത് പ്രദേശവാസികളുടെയും ആവശ്യമാണെന്നും ചൂട്ടിക്കാട്ടി പന്തലാം പാടം ജനകീയ സമിതിയാണ് പരാതി നൽകിയിരിക്കുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News