
ആലത്തൂർ മാധ്യമം ദിനപത്രം മുൻ എഡിറ്റർ, ജമാഅത്തെ ഇസ്ലാമി മുൻ കേന്ദ്ര പ്രതിനിധി സഭാ അംഗവും,സംസ്ഥാന ജനറൽ സെക്രട്ടറിയും, മജ്‌ലിസ് എജുക്കേഷൻ ബോർഡ് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന, ആലത്തൂർ ക്രസെന്റ് മെഡിക്കൽ സെന്റർ, ചെയർമാൻ ആലത്തൂര്‍ എ മുഹമ്മദലി സാഹിബ് (77) അന്തരിച്ചു .
നാട്ടിലും വിദേശത്തും ഏറെക്കാലം മത വിദ്യാഭ്യാസ, സാമൂഹിക, സേവന പ്രവർത്തനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹമുള്ള ബഹുഭാഷാ പണ്ഡിതനായിരുന്നു. അസുഖ ബാധിതനായി വിശ്രമ ജീവിതത്തിലേക്ക് നീങ്ങും വരെ പൊതുരംഗത്ത് സജീവമായിരുന്നു.
ഭാര്യ: ഭാര്യ: എ.പി. ആയിഷാബി. മക്കൾ: ഡോ. അൻവർ (ക്രസന്റ് ആശുപത്രി, ആലത്തൂർ), ഫൈസൽ (അബൂദബി), സുഹൈൽ മുഹമ്മദലി (ഫിസിയോ തെറപ്പിസ്റ്റ്, ക്രസന്റ്റ് ആശുപ്രതി), മുഫീദ് (ക്രസന്റ് ആശുപത്രി), സീമ (അധ്യാപിക), മുഹ്സിൻ (ക്രസന്റ്റ് ആശുപത്രി). മരുമക്കൾ: ഹസീന, സറീന, ശാക്കിറ, ഹസ്ബുന, മൻസൂർ അരങ്ങാട്ടിൽ.
സഹോദരങ്ങൾ: ബീഫാത്തിമ, പരേതനായ എ. മൊയ്തുപ്പ, എ. സിദ്ദീഖ് (ഖത്തർ), എ. അബ്ദുറഹ്മാൻ (റിട്ട. ബാങ്ക് മാനേജർ), എ. ഉസ്മാൻ (മാനേജിങ് ഡയറക്ടർ, ക്രസന്റ് ആശുപത്രി), എ. സഫിയ (കല്ലൂർ), എ. ഉമ്മർ ( ഖത്തർ), എ. ഖദീജ (എടത്താട്ടുകര), എ. ഹുസൈൻ ( അബൂദബി), ഡോ. എ. കബീർ (റാസൽഖൈമ), എ. ലൈല (കണ്ണൂർ).
ഖബറടക്കം ഇന്ന് (22.09.2025-തിങ്കൾ) വൈകീട്ട് 04 മണിക്ക് വെങ്ങന്നൂർ ആറാപുഴ ഇശാഅത്തുൽ ഇസ്ലാം മസ്ജിദ് ഖബർസ്ഥാനിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
