
ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ആലത്തൂർ 2024-25 അധ്യയനവർഷത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു, uss പരീക്ഷകളിൽ വിജയികളായവർക്കും കായികരംഗത്തെ സംസ്ഥാന- ദേശീയ തല വിജയികൾ, ലിറ്റിൽ കൈറ്റ്സ് വിജയികൾ, സ്കൂളിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ദീപ ടീച്ചർ, ഇഗ്‌നോയിൽ നിന്ന് ബേസിക് കൗൺസിലിംഗിൽ രണ്ടാം റാങ്ക് നേടിയ അധ്യാപകൻ ഡോ. അബ്ദുൾ ഖഫൂർ എന്നിവരെ അനുമോദിക്കാനായി ‘വിജയോത്സവം ‘ സംഘടിപ്പിച്ചു. ആലത്തൂർ എം. എൽ. എ. കെ. ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അലി,ബ്ലോക്ക് പഞ്ചായത്ത് അംഗം ആസാദ്,ഗ്രാമ പഞ്ചായത്ത് അംഗം നജീബ്, പ്രിൻസിപ്പൽ ഡോ. പ്രമോദ്. എ. പി, പ്രധാനാധ്യാപിക ശാന്തകുമാരി. പി, പിടിഎ ഭാരവാഹികളായ ഫാറൂഖ്. യു, സെറീന, മൈമൂനത്തിൽ ജമീല അധ്യാപകരായ ദീപ, പദ്മജ, ഡോ. അബ്ദുൽഖഫൂർ എന്നിവർ സംസാരിച്ചു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
