
സംസ്ഥാന സ്കൂൾ കായികമേള; ലോങ്ങ് ജംപിൽ വെങ്കല മെഡൽ നേടി അശ്വതി
സംസ്ഥാനതല സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ലോങ്ങ് ജംപിൽ വെങ്കല മെഡൽ നേടി വഴുക്കുംപാറ സ്വദേശിനി അശ്വതി വി എം.നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അശ്വതി തൃശ്ശൂർ ജില്ലാ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.ഇന്ത്യൻ താരം ആൻസി സോജന്റെ മുൻ പരിശീലകൻ കണ്ണനാണ് അശ്വതിയുടെ പരിശീലകൻ.സ്കൂൾ കായികമേളകളിൽ മുൻപ് തന്നെ വിവിധ ഇനങ്ങളിൽ സ്വർണ്ണനേട്ടങ്ങൾ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതാണ് അശ്വതി.

വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജ്–രശ്മി ദമ്പതികളുടെ മകളാണ് അശ്വതി. അനുജത്തി ആരതിയും ഡിസ്കസ് ത്രോയിൽ തൃശ്ശൂർ ജില്ലാ കായികമേളയിൽ സ്വർണ മെഡൽ നേടിയിരുന്നു.കൂടുതൽ പരിശീലന ലഭിക്കുന്നതിനാലാണ് നാട്ടിക സ്കൂളിലേക്ക് മാറിയത് പരിശീലനത്തിന്റെ ഭാഗമായി കുടുംബസമേതം നാട്ടികയിൽ വാടകവീട്ടിലാണ് ഇപ്പോൾ താമസം.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
