

വണ്ടാഴി ഗ്രാമപ്പഞ്ചായത്തിൽ അഞ്ഞൂറോളം കുടുംബങ്ങൾ ലൈഫ് പദ്ധതിയിൽ വീടിനായി കാത്തിരിക്കുമ്പോൾ അറുതലയിൽ ഗ്രാമപ്പഞ്ചായത്ത് നിർമിച്ചുനൽകിയ 25 വീടുകൾ കാടുകയറി നശിക്കുന്നു. ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 2008-ലാണ് അറുതലയിൽ 84 സെന്റ് വാങ്ങി 28 കുടുംബങ്ങൾക്ക് വീടുനിർമിക്കാൻ പണം
അനുവദിച്ചത്. ഒരുവീടിന് 75,000 രൂപയാണ് അനുവദിച്ചത്.
വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും മൂന്ന് കുടുംബങ്ങൾ മാത്രമേ താമസം തുടങ്ങിയുള്ളൂ. അർഹരല്ലാത്ത ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതാണ് താമസം തുടങ്ങാത്തതിന് കാരണമെന്നാണ് ആരോപണം. പ്രദേശത്തേക്ക് നല്ല വഴിയില്ലാത്തതും കുടിവെള്ളം കിട്ടാത്തതും ആളുകൾ താമസം തുടങ്ങാത്തതിന് കാരണമായി.
വീടുകൾ കാടുകയറി നശിക്കുന്നതായുള്ള പരാതി ശക്തമായപ്പോൾ ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടപടികൾ പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു .താമസമില്ലാത്ത വീടുകൾ പഞ്ചായത്ത് ഏറ്റെടുത്ത് അർഹരായവർക്ക് നൽകിയില്ലെങ്കിൽ സമരംതുടങ്ങുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
