
കഴനി ചുങ്കം – പഴമ്പാലക്കോട് പാതയുടെ പുനർനിർമാണം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു
തരൂർ ഗ്രാമപഞ്ചായത്തിലെ
കഴനി – പഴമ്പാലക്കോട് റോഡിൻ്റെ BM & BC നിലവാരത്തിൽ പുനർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു . റോഡിൻ്റെ നിർമ്മാണ പ്രവൃത്തി നവംബർ ആദ്യവാരം തന്നെ ആരംഭിക്കും.വാവുള്ള്യാപുരംമുതൽ തരൂർ പഞ്ചായത്തുവരെ ഒരുഘട്ടവും തരൂർപഞ്ചായത്ത് മുതൽ പഴമ്പാലക്കോട് തോട്ടുമ്പള്ളവരെ അടുത്ത ഘട്ടവുമായാണ് പണി നടത്തുക. ആദ്യഘട്ടത്തിന് നാലുകോടിയുടെ കരാറായി.രണ്ടാംഘട്ടത്തിന് അഞ്ചുകോടിയുടെ ദർഘാസ് നടപടി ആരംഭിച്ചു. അത്തിപ്പൊറ്റയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ പി.പി. സുമോദ് എംഎൽഎ അധ്യക്ഷനായി. തരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഇ. രമണി, സൂപ്രണ്ടിങ് എൻജനിയർ പി.കെ. മിനി, ഐ. ഷക്കീർ, പി. രാജശ്രീ, ജി. ചെന്താമരാക്ഷൻ, ആർ. ജിഷ, എ. പുഷ്പലത, എ. മിഥുൻ, എം.പി. കൃഷ്‌ണപ്രസാദ് എന്നിവർ സംസാരിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
