
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനം ആചരിച്ചു
ഇന്ദിരാഗാന്ധിയുടെ 41ാം രക്തസാക്ഷിത്വ വാർഷികം പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കണ്ടം സ്മൃതി മണ്ഡപത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിസൺ സണ്ണി അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാകിസ്ഥാനെന്ന ശത്രുരാജ്യത്തെ വെട്ടിമുറിച്ച് ബംഗ്‌ളാദേശ് എന്ന സ്വതന്ത്ര്യ രാജ്യമുണ്ടാക്കിയ ഉരുക്കുവനിത, ലോകത്തിലെ ഏറ്റവും വലിയ കീഴടങ്ങലിന്, ഒരു ലക്ഷത്തോളം പാകിസ്ഥാന്‍ പട്ടാളക്കാരുടെ ആയുധം വെച്ചുള്ള കീഴടങ്ങലിന് അരങ്ങൊരുക്കിയ ഇന്ത്യയുടെ ഇന്ദിരാജി ചരിത്രമവസാനിക്കുന്നിടത്തോളം നിറഞ്ഞു നില്‍ക്കുക തന്നെ ചെയ്യും.
ഇന്ന് ഡോണാള്‍ഡ് ട്രമ്പ് എന്ന അപകടകാരിയായ ഭരണാധികാരിക്കു മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തല കുനിച്ചു നില്‍ക്കുമ്പോള്‍ റിച്ചാര്‍ഡ് നിക്‌സണ്‍ എന്ന അമേരിക്കന്‍ പ്രസിഡന്റിനെ വിറപ്പിച്ച ഇന്ദിരാജി രാജ്യത്ത് പകരം വെക്കാനില്ലാതെ ഒരേയൊരു വ്യക്തിത്വമാണ് എന്ന് കെസി അഭിലാഷ് പറഞ്ഞു. പഞ്ചായത്ത് അംഗം സി എസ് ശ്രീജു, യൂത്ത് കോൺഗ്രസ് നേതാക്കളായ സജാദ് ഇബ്രാഹിം, ജോജോ കണ്ണാറ, ജോസ് ഹ്യൂബറ്റ്, ഷിയാസ് മുടിക്കോട്, ഹസീന മനാഫ്, വിബിൻ വടക്കൻ, ലിജോ, ജിഫിൻ സണ്ണി എന്നിവർ നേതൃത്വം നൽകി
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
