Share this News

ഡിബേറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂൾ വിവിധ സ്കൂളുകളെ അണിനിരത്തി സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തിൽ സെന്റ് ആന്റൺ വിദ്യാപീഠം ഒന്നാം സ്ഥാനം കരസ്ഥമാക്കി . അഭിനന്ദനാർഹമായ നേട്ടം കൈവരിച്ച വിജയികളെ 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകി ആദരിച്ചു. റെനി മോൾ ടീച്ചറാണ് മത്സരാർത്ഥികൾക്ക് വേണ്ടതായ മാർഗനിർദ്ദേശങ്ങൾ നൽകി പരിശീലിപ്പിച്ചത് . കുമാരി ആഗ്നൽ ഷാജി , ദേവനന്ദൻ പി. ജെ , കുമാരി അലീന തങ്കച്ചൻ എന്നിവരാണ് മികച്ച വിജയം നേടിയ പ്രതിഭകൾ . പ്രിൻസിപ്പൽ സിസ്റ്റർ എൽസ സി .എസ് . എസ് .ടി. , മാനേജ്മെന്റ് , അധ്യാപകർ അനധ്യാപകർ എന്നിവർ വിജയികളെ അനുമോദിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News