
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ഫിലിപ്പിൻ്റെ വീട് ബിജെപി കർഷക മോർച്ച ഭാരവാഹികൾ സന്ദർശിച്ചു
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ഐക്കരമേപ്പുറത്ത് ഫിലിപ്പിൻ്റെ (ബിജു) വീട് ബിജെപി കർഷക മോർച്ച ഭാരവാഹികൾ സന്ദർശിച്ചു. കർഷക മോർച്ച ജില്ല അധ്യക്ഷൻ രാജേഷ് ജനറൽ സെക്രട്ടറി സുശാന്ത് , ന്യൂനപക്ഷ മോർച്ച ജില്ല അധ്യക്ഷൻ ഫെബിൻ , ബിജെപി ജില്ല കമ്മറ്റി അംഗം ശിവൻ, വാണിയമ്പാറ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശിവരാജ് വേണു കൊമ്പഴ തുടങ്ങിയവർ ഉൾപ്പെടെയാണ് വീട് സന്ദർശിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ബിജുവിൻ്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. സന്ദർശന വേളയിൽ തൃശ്ശൂർ എം പി സുരേഷ് ഗോപിയെ ഭാരവാഹികളെ വീഡിയോ കോൾ ചെയ്തു കൊണ്ട് ബിജുവിൻ്റെ വീട്ടുക്കാരുമായി സംസാരിച്ചു .നിലവിൽ ഈജിപ്പ്ത്തിലാണ് എം പി ഇവിടെ എത്തിയാൽ ഉടൻ ഈ പ്രശ്നത്തിന് പരിഹാരത്തിന് വേണ്ടി നടപടികൾ സ്വീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഈ ആക്രമണത്തിന് ശേഷവും ആന ഫോറസ്റ്റ് വാഹനവും കഴിഞ്ഞദിവസം തകർത്തിരുന്നു.ഇരുമ്പുപാലം പ്രദേശത്ത് നിരന്തരം കാട്ടാന ഇറങ്ങുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.ആക്രമസക്തയായ ആനയെ ഇവിടെ നിന്ന് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
