
ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ ഡ്രൈവർ മരിച്ചു
പഴമ്പാലക്കോട്
തോട്ടും പള്ളയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു പഴയന്നൂർ കുമ്പളക്കോട് നീലിച്ചിറ ചാത്തൂർ വീട്ടിൽ അച്യുതൻകുട്ടി (55)
ആണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. പഴയന്നൂരിൽ നിന്ന് തരൂർ കുട്ടൻ കോട്ടിലേക്കു യാത്രക്കാരുമായി വന്ന അച്യുതൻകുട്ടി യാത്ര ക്കാരെ ഇറക്കി മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. പഴമ്പാലക്കോട് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയുന്നു.
നിയന്ത്രണംവിട്ട ഓട്ടോയിൽ നിന്ന് ഇയാൾ മറിഞ്ഞ് നിലത്തു വീണു. തലയ്ക്കു ഗുരുതര പരുക്കേറ്റു. ആദ്യം ഒറ്റപ്പാലം സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇന്നലെ വൈകിട്ട് 3.30ന് മരിച്ചത്.
കല്യാണിക്കുട്ടിയുടെ മകനാണ്. സഹോദരങ്ങൾ: കുട്ടൻ, രാജൻ, പരേതനായ രാജു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
