
കോരംകുളം മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് കുറിച്ചു
തെക്കുംപാടം കോരംകുളം മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് കുറിച്ചു. മേൽശാന്തി ശക്തി പ്രസാദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ശാസ്താവിൻ്റെ വിശേഷാൽ പൂജകൾക്കു ശേഷം ഒക്ടോബർ 2 ഞായർ രാവിലെ 8 മണിക്ക് തിരുനടക്കൽ വച്ച് ശരണം വിളിച്ച് വിളക്ക് ചാർത്ത് വായിച്ച് ഉപാസനവിളക്ക് സംഘം പ്രധാനി ശശികുമാർ ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി വിളക്ക് കുറിച്ചു. പ്രസിഡൻ്റ് ബിജു KB, സെക്രട്ടറി N Sപീതാംബരൻ ട്രഷറർ, സനോജ് TS ഭാരവാഹികളായ കണ്ണ ദാസ്, ബിജു, അനിയൻ, സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവംബർ 29 ശനിയാഴ്ചയാണ് വിളക്ക് ‘വൈകീട്ട് 7 മണിക്ക് കല്ലിടുക്ക് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് വിളക്കെഴുന്നള്ളിപ്പ്. ദേശവിളക്കിലേക്കും മഹാപ്രസാദ ഊട്ടിലേക്കും എല്ലാവരേയും ക്ഷണിക്കുന്നതായി ക്ഷേത്രംഭാരവാഹികൾ അറിയിച്ചു
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
