
പീച്ചി മത്സ്യഭവന് കീഴിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ കൈനൂർ ചിറയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൃശ്ശൂർ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ജില്ലയിലെ വിവിധ ഉൾനാടൻ പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപിക്കൽ” പദ്ധതിയുടെ ഭാഗമായി പീച്ചി മത്സ്യഭവന് കീഴിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ കൈനൂർ ചിറയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി തൃശൂർ ജില്ലാ പഞ്ചായത്ത് പീച്ചി ഡിവിഷൻ അംഗമായ കെ.വി സജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് അഡ്വ. പി.ആർ. രജിത്ത് , ബ്ലോക്ക് മെമ്പർ അമൽറാം , വാർഡ് മെമ്പർമാരായ കെ. ജെ ജയൻ , പി. ബി.സുരേന്ദ്രൻ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മനോജ് സി.കെ , എന്യൂമേറേറ്റർ കൃഷ്ണ പങ്കജ് , ഫിഷറീസ് കോർഡിനേറ്റർ സിന്ധു കെ. സി , അക്വാകൾച്ചർ പ്രൊമോട്ടർ പ്രദീപ് , മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
