
എൻജിനീയറിങ് ബഞ്ചിൽ നിന്ന് ചലച്ചിത്ര സിംഹാസനത്തിലേക്ക് — ഗിരീഷ് എ.ഡി.യ്ക്ക് മികച്ച ജനപ്രിയ ചിത്രത്തിൻ്റെ സംസ്ഥാന പുരസ്കാരം
തൃശൂർ, മാളയിലെ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ മുൻ വിദ്യാർത്ഥിയായ ഗിരീഷ് എ.ഡി., ഇപ്രാവശ്യത്തെ കേരള സർക്കാർ ചലച്ചിത്ര പുരസ്കാരത്തിൽ ജനപ്രിയ ചിത്രത്തിൻ്റെ അവാർഡ് നേടിയ “പ്രേമലു” വിൻ്റെ സംവിധായകനാണ്.
2005–09 ബാച്ചിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ പഠിച്ച ഗിരീഷ്, കോളേജ് പഠനകാലത്തുതന്നെ കലാ മത്സരങ്ങളിൽ മികവു തെളിയിച്ച വ്യക്തിയായിരുന്നു. എൻജിനീയറിങ് പാഠപുസ്തകങ്ങളെയും പരീക്ഷകളെയും അതിജീവിച്ച് കലയുടെ ലോകത്തേക്ക് കാൽവെച്ച ഗിരീഷ് ഇന്ന് മലയാള സിനിമയുടെ മുൻനിര സംവിധായകരിൽ ഒരാളായി സ്ഥാനം നേടി.
മുൻകാലങ്ങളിൽ തന്നെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഗിരീഷ്, ഇപ്പോൾ മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു” ൻ്റെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായി.
ഗിരീഷിന്റെ ഈ നേട്ടം മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനും അതിന്റെ എൻജിനീയറിങ് കോളേജിനും അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.
മികച്ച സംവിധായകനുള്ള പുരസ്കാര ജേതാവായ ഗിരീഷിനെ മെറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ, സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി എന്നിവർ അഭിനന്ദിച്ചു.
ഗിരീഷ് പോലുള്ള മുൻ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ഇന്നത്തെ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും, അദ്ദേഹത്തിന്റെ വിജയകഥ മെറ്റ്സിന്റെ അഭിമാന പഥത്തിൽ മറ്റൊരു പൊൻതൂവലായി മാറിയെന്നും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ അഭിപ്രായപ്പെട്ടു.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
