
വണ്ടാഴി ന്യൂ ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സി വി എം ഏച്ച് എസ് സ്കൂളിൽ എക്കോ ക്ലബ് വിദ്യാർത്ഥികൾക്ക് ‘കുട്ടി കർഷകൻ ‘പദ്ധതി നടത്തി
വണ്ടാഴി ന്യൂ ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സി വി എം ഏച്ച് എസ് സ്കൂളിൽ. എക്കോ ക്ലബ് വിദ്യാർത്ഥികൾക്ക് ‘കുട്ടി കർഷകൻ ‘പദ്ധതി നടത്തി. വിദ്യാർത്ഥികൾക്ക് കൃഷിയെ പരിചയപെടുത്തുകയും, ശാസ്ത്രീയമായ കൃഷി അറിവുകൾ പകർന്നുനൽകി കാർഷിക പെരുമയുടെ അറിവുകൾ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതി യുടെ ഉദ്ദേശം. ശീതകാല പച്ചക്കറി കൃഷി, വിദ്യാർത്ഥികൾക്കിടയിലെ കാർഷികപഠനം വിഷയത്തിൽ ക്ലാസ്സ് നൽകുകയും, വെണ്ട, പാവയ്ക്കാ, ചീര, പയർ വിത്തുകൾ അടങ്ങുന്ന പാക്കറ്റുകൾ ഇക്കോ ക്ലബ് അംഗങ്ങൾക്ക് നൽകി വണ്ടാഴി കൃഷി ഓഫീസർ റെജിൻ റാം ഉദ്ഘാടനം വഹിക്കുകയുംചെയ്തു. ശീതകാല പച്ചക്കറിഇങ്ങൾ ആയ ക്യാബേജ്, കോളിഫ്ലവർ,എന്നിവ ഇക്കോ ക്ലബ്ബിന്റെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടുകയും ചെയ്തു..ഐശ്വര്യ. വി എം. (ഇക്കോ ക്ലബ് കോഡിനേറ്റർ )സ്വാഗതം പറഞ്ഞു. ഹെഡ്‌മിസ്ട്രെസ് അനുപമ. പി,ടീച്ചർ. അധ്യക്ഷൻ. ന്യൂ ചലഞ്ചർസ് ക്ലബ് പ്രസിഡൻറ് ഫാരിസ്. എൻ. എസ്, കുട്ടികർഷകൻ പദ്ധതിയെ കുറിച്ച് വിശദീകരണം നൽകി. അയ്യപ്പദാസ്. എസ്, ശ്രീജ. സി. കെ, റംഷീന. എം. എസ് എന്നിവർ ആശംസകൾ അറിയിച്ചു. ന്യൂ ചലഞ്ചർസ് ക്ലബ്. വൈസ് പ്രസിഡൻ്റ് വിപൻദാസ്. കെ. വി, നന്ദി അറിയിച്ചു.


വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
