
ലോക പുരുഷാവകാശ ദിനത്തിനോടനുബന്ധിച്ചു ‘മെൻസ് അഡ്വൈസറി നെറ്റ്‌വർക്ക്’ എന്ന പുരുഷാവകാശ സംഘടനയുടെ നേതൃത്വത്തിൽ ‘ലോക പുരുഷാവകാശ ദിനം’ പാലക്കാട് കോട്ട മൈതാനത്തുവെച്ചു വിപുലമായി ആഘോഷിച്ചു. പരിപാടി, വോയിസ് ഓഫ് ഡിസേബിൾ എന്ന കൂട്ടായ്മയുടെ സംസ്ഥാന പ്രെസിഡന്റും, മെൻസ് അഡ്വൈസറി നെറ്റ്‌വർക്കിന്റെ സംസ്ഥാന പ്രസിഡന്റുമായ അബ്ദുൾ നാസ്സിർ മനയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രസ്തുത ചടങ്ങിൽ വെച്ച് അബ്ദുൾ നാസ്സിർ മനയിൽ, വിവരാവകാശ പ്രവർത്തകനും മെൻസ് അഡ്വൈസറി നെറ്റ് വർക്കിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി ഇൻഷാദ് ഇസാക്ക് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി അസ്സീസ്,പറപ്പള്ളി സംസ്ഥാന ട്രെഷറർ ലിതീഷ് T. L ലോഹിതാക്ഷൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ മാങ്കായി, പാലക്കാട് പ്രസിഡന്റ് സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
