Share this News

ദേശവിളക്ക് നവംബർ 29ന്
കോരംകുളം മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം നവംബർ 29 ശനിയാഴ്ച നടക്കും. വൈകീട്ട് 7 മണിക്ക് ഉപാസന അയ്യപ്പൻ വിളക്ക് സംഘത്തിന്റെ നേതൃത്വത്തിലുള്ള എഴുന്നള്ളിപ്പ് കല്ലിടുക്ക് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് 11 മണിക്ക് ക്ഷേത്രത്തിൽ എത്തിചേരും. രാത്രി 8 മണി മുതൽ മഹാപ്രസാദ ഊട്ട് ആരംഭിക്കും. തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപാടിന്റെയും മേൽശാന്തി ശക്തി പ്രസാദ് തിരുമേനിയുടെയും കാർമികത്വത്തിൽ വിശേഷാൽ പൂജകളും നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News