
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ 35-ാംമത് വാർഷികാഘോഷം (ECLAT 2025) ഡിസംബർ 19ന്
വൈകിട്ട് 5.30ന് സ്കൂൾ അങ്കണത്തിൽ നടക്കും. “Shine Where You Are” എന്ന സന്ദേശവുമായി നടക്കുന്ന വാർഷികാഘോഷത്തിൽ വിവിധ കലാപരിപാടികളും വിദ്യാർത്ഥികളുടെ പ്രകടനങ്ങളും അരങ്ങേറും. പരിപാടിയുടെ
ഉദ്ഘാടനം റവന്യൂ മന്ത്രിയായ അഡ്വ. കെ. രാജൻ നിർവഹിക്കും. ഐഎസ്‌ആർഒ ശാസ്ത്രജ്ഞനായ ഹരികുമാർ ടി.ആർ. പ്രത്യേക അതിഥിയായിരിക്കും.
മാനേജർ റവ. സിസ്റ്റർ അമൃത CSST, പ്രിൻസിപ്പൽ റവ. സിസ്റ്റർ എൽസാ CSST, നഴ്സറി ഇൻ-ചാർജ് റവ. സിസ്റ്റർ റോസ് വർജീനിയ CSST എന്നിവർ നേതൃത്വം നൽകും. PTA പ്രസിഡന്റ് ശ്യാം ബിജു കക്കനാട്ടിൽ, MPTA പ്രസിഡന്റ് രാജി എം. കെ, ഹെഡ് ബോയ് ആൽവിൻ മാത്യു, ഹെഡ് ഗേൾ ലിയോണ ലിനോജ് എന്നിവർ പരിപാടികൾക്ക്നേതൃത്വം നൽകും.
സ്കൂൾ അധികൃതർ, PTA, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു