
തമിഴ്‌നാട് വാല്‍പാറയില്‍ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു
തമിഴ്‌നാട് വാല്‍പാറയില്‍ നാലുവയസുകാരനെ പുലി കടിച്ചുകൊലപ്പെടുത്തി. വാല്‍പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയുടെ മകന്‍ സൈബുള്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോവുകയായിരുന്നു. വാല്‍പാറയില്‍ ഇത്തരം ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.വാല്‍പാറയിലെ ഈല്‍പാടി എസ്റ്റേറ്റിലെ നാലുവയസുകാരനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പിന്നാലെ പോലീസും വനംവകുപ്പും നാട്ടുകാരുംചേര്‍ന്ന് കുട്ടിയെ അന്വേഷിച്ചിറങ്ങി.വനംവകുപ്പ് നടത്തിയ പരിശോധനയില്‍ തേയിലത്തോട്ടത്തിനുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുള്ളിപ്പുലിയാണ് കുട്ടിയെ കടിച്ചുകൊന്നത് എന്ന സ്ഥിരീകരണമാണ് വനംവകുപ്പ് നല്‍കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം വാല്‍പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KmEqrSsGG929OyXWbVygpG?mode=hqrc

