Share this News

വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി.പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു. അധ്യാപിക ജെസ്സി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ എൽസ സി എസ്.എസ്. റ്റി, ലോക്കൽ മാനേജർ സിസ്റ്റർ അമൃത സി എസ് എസ് റ്റി, പി.ടി.എ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ എന്നിവർ ക്രിസ്തുമസിന്‍റെ ആശംസകൾ ഏവർക്കും അറിയിച്ചു. കുമാരി ആഷ്നിക ക്രിസ്തുമസ് സന്ദേശം പറഞ്ഞു. ക്രിസ്തുമസ് മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ കലാപരിപാടികൾ ആഘോഷ പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി പരിപാടിക്ക് വിരാമമിട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1


Share this News